Saturday, April 27, 2024
keralaNewspolitics

പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണുവമായി സര്‍ക്കാര്‍. പുതിയ മാര്‍ഗ രേഖ പറത്തിറക്കി.കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധമിമുട്ടുണ്ടാക്കരുത്, മുന്‍പ് തദ്ദേശ സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം, കൊടി തോരണങ്ങള്‍ വയ്ക്കുമ്പോള്‍ സംഘര്‍ഷത്തിലേക്ക് പോകാതെ നോക്കണം,നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമേ കൊടി തോരണങ്ങള്‍ വെയ്ക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം.പാര്‍ട്ടി സമ്മേളനങ്ങളിലെയടക്കം കൊടി തോരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍ ഹൈക്കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചിരുന്നു. പാതയോരങ്ങളില്‍ മാര്‍ഗതടസ്സമില്ലാതെ കൊടി തോരണങ്ങള്‍ കെട്ടാമെന്നായിരുന്നു സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നും യോഗത്തില്‍ തീരുമാനമായിരുന്നു.ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.

കൊടി തോരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാതയോരങ്ങളില്‍ വലിയ തോതില്‍ കൊടിതോരണങ്ങള്‍ കെട്ടിയിരുന്നു. ഇതുള്‍പ്പെടെ കണക്കിലെടുത്തായിരുന്നു പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.