Friday, May 17, 2024
keralaNews

ഇടുക്കിയില്‍ അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങളെ കാണാതായി.

ഇടുക്കിയില്‍ അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ടു പേരെ കാണാതായി. ചക്കിമാലി കോഴിപ്പുറത്ത് ബിജു, സഹോദരന്‍ ബിനു എന്നിവരെയാണ് കാണാതായത്. കുളമാവ് ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് ഇരുവരും മീന്‍ പിടിക്കാന്‍ പോയിരുന്നത്. ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നു.