Monday, April 29, 2024
indiaNewsSports

എം ശ്രീശങ്കറിനും – മുഹമ്മദ് ഷമിക്കും അര്‍ജുന അവാര്‍ഡ്

ദില്ലി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും – ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയ്ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.

ഇവരെക്കൂടാതെ മറ്റ് 24 പേര്‍ക്കും അര്‍ജുന പുരസ്‌കാരമുണ്ട്. കബഡി പരിശീലകന്‍ ഇ ഭാസ്‌കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് ബാഡ്മിന്റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാര്‍ഡ് വിതരണം ചെയ്യും.