Friday, April 19, 2024
indiakeralaNews

രാജ്യത്ത് ഏഴ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ; ശനിയാഴ്ച മുതല്‍ കേരളത്തില്‍ ഓടില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റദ്ദാക്കി.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. ഈ ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ കേരളത്തില്‍ ഓടില്ല. ഇവയുള്‍പ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.ഓണത്തിന് മുന്‍പുള്ള കണക്കുപ്രകാരമാണ് റെയില്‍വേ ട്രെയിന്‍ റദ്ദാക്കിയത്. 25 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ട്രെയിനുകള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് റെയില്‍വേ ഈ ട്രെയിനുകളെ ഉള്‍പെടുത്തിയത്. കോഴിക്കോട് ജനശതാബ്ദി ട്രെയിന്‍ 50 ശതമാനം വരെ യാത്രക്കാരെയുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓടിയത്.