Friday, May 3, 2024
keralaNews

ആലുവയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു.

കൊച്ചി :ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ( 23) ഗുരുതരമായ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലര്‍ച്ചെ കൊച്ചി മെട്രോ പില്ലര്‍ നമ്പര്‍ 69ന് സമീപമായിരുന്നു അപകടം. ജിബിനെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ശേഷംമാണ് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മേലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് ലിയ ജിജി.