Tuesday, May 21, 2024
indiaNews

കേന്ദ്ര പൊലീസ് സേന: പ്രവേശന പരീക്ഷ പ്രാദേശിക ഭാഷകളിലേക്ക്

ദില്ലി: കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ പതിമൂന്ന് പ്രാദേശിക ഭാഷകളില്‍ കൂടി നടത്താന്‍ തീരുമാനം. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉള്‍പ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ മലയാളമുള്‍പ്പടെ പതിമൂന്ന് ഭാഷകളില്‍ നടത്തും. സിഎഎസ്എഫ് പരീക്ഷകള്‍ ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ മാത്രം നടത്തുന്നതിനെതിരെ തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിച്ചിരുന്നു. പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് അവസരം കുറയാന്‍ ഇത് ഇടയാക്കുമെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. 2024 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

എല്ലാവര്‍ക്കും ‘കേരള ബ്രേക്കിംഗ് ‘
                                        ന്യൂസിന്റെ വിഷു ആശംസകള്‍