Friday, May 3, 2024
keralaNews

ആലപ്പുഴ മാന്നാറില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തി.

ആലപ്പുഴ: മാന്നാറില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തി. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ തങ്കരാജ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ സജീവിനെ മാന്നാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. മദ്യപനായ സജീവും പിതാവും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാത്രിയും വഴക്കുണ്ടായി. വഴക്ക് പതിവായതിനാല്‍ അയല്‍ക്കാര്‍ ആരും ഇടപെട്ടില്ല.സജീവ് തങ്കരാജിന്റെ നെഞ്ചില്‍ സ്‌ക്രൂ ഡൈവര്‍ കൊണ്ട് കുത്തിയ ശേഷം പിന്നിലേക്ക് തള്ളിയിട്ടു. തല പടിയിലിടിച്ചു ഗുരുതരമായി പരുക്കേറ്റു. തലയിലേറ്റ പരുക്കാണ് മരണ കാരണമെന്നാണ് നിഗമനം.