Sunday, April 28, 2024
keralaNews

ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ട് ;67കുടുംബങ്ങളെ മാറ്റി.

ആലപ്പുഴയില്‍ രാത്രിയിലും പുലര്‍ച്ചെയും ഇടവിട്ട് കനത്ത മഴ ഉണ്ടായിരുന്നു. ആറുകളിലും തോടുകളിലും ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെ വെളളക്കെട്ട് തുടരുന്നു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളമുണ്ട്. അലപ്പുഴ നഗരത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള പാടശേഖരങ്ങളുടെ സമീപമുള്ള താഴ്ന്ന സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. അപ്പര്‍കുട്ടനാട്ടില്‍ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ചെങ്ങന്നൂര്‍ താലൂക്കിലെ ക്യാമ്പുകളുടെ എണ്ണം ഒന്‍പതായി. മാവേലിക്കര താലൂക്കില്‍ നാല് ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്‍മണിയില്‍ മാത്രം മൂന്ന് ക്യാമ്പുകള്‍ ആണുള്ളത് . 67കുടുംബങ്ങളെ മാറ്റി.