Thursday, May 2, 2024
keralaNewsObituary

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരിച്ചു.

ബിഗ് ബോസ് സീസണ്‍ മൂന്നിലെ താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് സുഖമില്ലാതെ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാര്‍. ഭാഗ്യലക്ഷ്മി ബിഗ് ബോസ് സീസണ്‍ മൂന്നില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 23ന് രാത്രി 10.35ന് ഭാഗ്യലക്ഷ്മിയെ കണ്‍ഫഷന്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് രമേശ് മരിച്ച കാര്യം അറിയിച്ചത്.

മുന്‍ ഭര്‍ത്താവിന്റെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വീട്ടിലേക്ക് പോകണമോയെന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാല്‍, തങ്ങള്‍ വര്‍ങ്ങള്‍ക്കു മുമ്പേ വിവാഹ മോചിതരായവരാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ സമയത്ത് താന്‍ രമേശിന്റെ വീട്ടിലേക്ക് പോകുന്നത് ഉചിതമാകില്ലെന്നും തന്റെ ആണ്‍മക്കള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.തന്റെ മക്കളോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ അത് അനുവദിച്ചു നല്‍കുകയും ചെയ്തു. മാര്‍ച്ച് 24ന് രാവിലെ മക്കളുമായി സംസാരിക്കാന്‍ അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.ഛായാഗ്രാഹകനും സിനിമ നിര്‍മാതാവുമായിരുന്ന രമേശ് കുമാറുമായി 1985ല്‍ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം. 2011ല്‍ ഇരുവരും വേര്‍പിരിയുകയും 2014ല്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു. സച്ചിന്‍, നിധിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഉള്ളത്.