Saturday, May 4, 2024
keralaNews

തോപ്പുംപടിയില്‍ ഡ്രോണ്‍ പറത്തിയ യുവാവിനെ നാവിക സേന പിടികൂടി

തോപ്പുംപടി പാലത്തിനു സമീപം അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ യുവാവിനെ നാവിക സേന പിടികൂടി. വടുതല സ്വദേശിയായ ഇരുപത്തിയാറുകാരനാണ് പിടിലായത്.

ഇയാളെ തോപ്പുംപടി പൊലീസിനു കൈമാറി.വിമാനത്താവളങ്ങള്‍ക്കോ സേനാ കേന്ദ്രങ്ങള്‍ ക്കോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് ചട്ടം. ഇതു ലംഘിച്ചതിനാണ് യുവാവിനെ പിടികൂടിയത്. ഡ്രോണ്‍ പിടിച്ചെടുത്ത നേവി ഇതും പൊലീസിനു കൈമാറിയിട്ടുണ്ട്. ട്രാവല്‍ ബ്ലോഗിനു വേണ്ടിയാണ് ഡ്രോണ്‍ പറത്തിയത് എന്നാണ് യുവാവ് പറയുന്നത്. ഒഎല്‍എക്സ് വഴി ഒരു ലക്ഷം രൂപയ്ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.