Thursday, May 2, 2024
keralaNews

ആറുവയസുകാരിയുടെ മരണം കൊലപാതകം;അയല്‍വാസി ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍.

ഇടുക്കി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ മരണം കൊലപാതകം. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കെട്ടി തൂക്കിയ അയല്‍വാസി ഇരുപത്തിരണ്ടുകാരന്‍ അര്‍ജുന്‍ പൊലീസ് പിടിയിലായി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരി. കഴിഞ്ഞ മാസം 30ന് ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.