Saturday, May 4, 2024
keralaNewspolitics

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍. ഡിവൈഎഫ്‌ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുതിയ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് സി.പി.എം സംസ്ഥാന സമിതിയില്‍. എ.കെ.ജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് നേരിട്ടാണ് ബ്രിട്ടാസ് സംസ്ഥാന സമിതിയിലെത്തുന്നത്.കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവരും എം എം വര്‍ഗീസ്, എ വി റസ്സല്‍,ഇ എന്‍ സുരേഷ് ബാബു, സിവി വര്‍ഗീസ് , രാജു എബ്രഹാം, എ എ റഹീം,ഡോ കെ എന്‍ ഗണേഷ്,കെ എസ് സലീഖ, കെ കെ ലതിക ,പി ശശി, കെ അനില്‍കുമാര്‍,വി ജോയ്,ഒ ആര്‍ കേളു,എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലിലും പ്രായപരിധിയില്‍ കര്‍ശന നിലപാട് എടുത്തതിനെ തുടര്‍ന്നാണ് മാറ്റം.എം. സ്വരാജും സജി ചെറിയാനും വി.എന്‍ വാസവനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംനേടി.