Thursday, May 16, 2024
indiakeralapolitics

കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ രണ്ടാം ഘട്ട വാദം ഇന്ന്

കള്ളപ്പണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പന്ത്രണ്ടാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിലെ രണ്ടാം ഘട്ട വാദമാണ് ഇന്ന് നടക്കുക.കഴിഞ്ഞ 238 ദിവസമായി ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്. ഇതിനിടെ പതിനൊന്ന് തവണ ജാമ്യം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിക്കുന്നത് വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു.ജൂണ്‍ 30 ന് ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ആദ്യ ഘട്ട വാദം പൂര്‍ത്തിയായി. ഇഡി ബിനീഷ് കോടിയേരിയ്‌ക്കെതിരെ ഉന്നയിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നാണ് ബിനീഷിന്റെ അഭിഭാഷകന്‍ ജാമ്യ ഹര്‍ജിയില്‍ വാദിച്ചത്.