Wednesday, May 15, 2024
keralaNewsObituary

കാസര്‍കോട് തോണി മറിഞ്ഞ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് കടപ്പുറം അഴിമുഖത്ത് തിരയില്‍പെട്ട തോണി മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ രണ്ടുപേരുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചെമ്പിരിക്കയ്ക്കും കോട്ടിക്കുളത്തിനുമിടയിലുള്ള തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് കടപ്പുറത്തെ കെ ആര്‍ ശശിധരന്റെ മകന്‍ എസ് സന്ദീപ് (28), ഷണ്‍മുഖന്റെ മകന്‍ എസ് കാര്‍ത്തിക് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.                                           ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് കടപ്പുറത്തെ അമ്ബാടിക്കടവന്റെ മകന്‍ എ രതീശ (32)നുവേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മീന്‍ പിടിത്തത്തിന് പോയ ഏഴംഗ സംഘം സഞ്ചരിച്ച ‘സന്ദീപ് ‘ എന്ന ഫൈബര്‍ തോണിയാണ് അപകടത്തില്‍ പെട്ടത്. നാലുപേര്‍ നീന്തി രക്ഷപ്പെട്ടു.