Saturday, May 4, 2024
keralaNews

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം നേടി.

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം വിജയം നേടി. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, ളാകഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.പ്രളയം, കൊവിഡ് എന്നിവ മൂലം താളം തെറ്റിയ വള്ളംകളി ഇടവേളയ്ക്ക് ശേഷം ഇക്കുറി പൂര്‍ണ തോതില്‍ നടത്തപ്പെട്ടതിനാല്‍ വലിയ ആവേശമാണ് ഉണ്ടായിരുന്നത്. ആയിരങ്ങളാണ് വള്ളംകളി കാണാനെത്തിച്ചേര്‍ന്നിരുന്നത്. 50 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. വേഗത്തിന് പ്രാധാന്യം നല്‍കാതെ വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുകയെന്നതാണ് ആറന്മുളയിലെ പ്രത്യേകത. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയാണ് ഇത്തവണ വള്ളംകളി നടന്നത്.