Tuesday, April 23, 2024
keralaLocal NewsNews

മഹാത്മ അയ്യങ്കാളിയുടെ  ജന്മദിനം ആഘോഷിച്ചു 

എരുമേലി: ശരണമന്ത്രങ്ങളുടെ ചരിത്രഭൂമിയായ എരുമേലിയിൽ  നവോത്ഥാന നായകൻ മഹാത്മ അയ്യൻകാളിയുടെ 159 -മത് ജന്മദിന അവിട്ടാഘോഷം സംഘടിപ്പിച്ചു.കെ.പി.എം.സ്.എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ 20  ശാഖകളിൽ നിന്നും നൂറുകണക്കിന് പേരാണ് എരുമേലി ടൗണിൽക്കൂടിയുള്ള   ഘോഷയാത്രയിൽ പങ്കെടുത്തത്.എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്  ഷൈജു അധ്യക്ഷത വഹിച്ചു. കെ.പി.എം.സ് സംസ്ഥാന സംഘടന സെക്രട്ടറി കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ  സെക്രട്ടറി എ.സി.അനിൽ,ഖജാൻജി മനു പനക്കച്ചിറ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.എരുമേലി മഹല്ല മുസ്ലിം ജമാത്ത് പ്രസിഡന്റ് പി.എ. ഇർഷാദ്, എസ്.എൻ.ഡി.പി.യൂണിയൻ കൺവീനർ എം.വി അജിത്കുമാർ,സഞ്ചാര സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി എന്നിവർ സംസാരിച്ചു.