Tuesday, May 14, 2024
Local NewsNewsObituary

മുണ്ടക്കയത്ത് അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

മുണ്ടക്കയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. മുണ്ടക്കയം ഇഞ്ചിയാനിയിലാണ് യുവാവിനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തിയത്. മുണ്ടക്കയം പാറത്തോട് ഇഞ്ചിയാനി ആലുമ്മൂട്ടില്‍ ജോയല്‍ ജോസഫി(27) നെയാണ് അയല്‍വാസി കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ബിനോയിയെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ 8.15 ഓടെയായിരുന്നുസംഭവം. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന ആളായിരുന്നുബിനോയ് എന്നു പൊലീസ് പറയുന്നു. ഇന്നു പുലര്‍ച്ചെയും ഇവിടെ ഇരുവരും തമ്മില്‍വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോയലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ്‌കേസെടുത്തു. ജോയലിന്റെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിമോര്‍ച്ചറിയില്‍.