Sunday, May 5, 2024
keralaNewspolitics

ആര്‍എസ്എസിനെതിരെ വ്യാജപ്രചാരണം; വക്കീല്‍ നോട്ടീസ്

മലപ്പുറം: ആര്‍എസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മയ്ക്കും വക്കീല്‍ നോട്ടീസ്.

‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ എന്ന പരിപാടിയില്‍ വ്യാജപ്രചരണം നടത്തിയതിനാണ് വക്കീല്‍ നോട്ടീസയച്ചിട്ടുള്ളത്. ഗാന്ധിജിയെ ആര്‍എസ്എസ് കൊലപ്പെടുത്തിയെന്ന തെറ്റായ പ്രചാരണം നടത്തിയതിനെതിരെയാണ് വക്കീല്‍ നോട്ടീസ്.

ആര്‍എസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാറാണ് നോട്ടീസ് അയച്ചത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ജനുവരി 30-നാണ് പരിപാടി സംഘടിപ്പിച്ചത്.