Saturday, May 11, 2024
keralaNewsObituary

ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട്: ചാത്തമംഗലം പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ബന്ധുവായ കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. പിലാശ്ശേരിയില്‍ പുളിക്കമണ്ണുകടവില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.

കുഴിമണ്ണീല്‍ ഷിജുവിന്റെ മകന്‍ അദ്വൈത് (13), മിനി, മിനിയുടെ മകള്‍ ആതിര എന്നിവരാണ് മരിച്ചത്. അദ്വൈതിന്റെ അച്ഛന്‍ ഷിജുവിന്റെ പിതൃസഹോദരിയുടെ മകളാണ് മിനി. ഷിജുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മിനിയും ആതിരയും.

മൂവരും ചേര്‍ന്ന് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്. അദ്വൈതായിരുന്നു ആദ്യം ഒഴുക്കില്‍പെട്ടത്. അദ്വൈതിനെ രക്ഷിക്കാന്‍ മൂന്ന് പേര്‍ പുഴയിലേക്ക് ചാടിയിരുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മൂന്നുപേരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷപെട്ടയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.