Sunday, April 28, 2024
keralaNewsSports

ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താത്തത് പരിക്ക് മൂലം.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താത്തത് പരിക്ക് മൂലം. പരിശീലനത്തിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേല്‍ക്കുകയായിരുന്നു. താരത്തിന്റെ പരിക്ക് ബി.സി.സി.ഐ മെഡിക്കല്‍ സംഘം വരികയാണെന്ന് ബി.സി.സി.ഐയുടെ മീഡിയ ടീം അറിയിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. എന്നാല്‍ ഏകദിന പരമ്പര താരത്തിന് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്വന്റി-20 പരമ്ബരയ്ക്കെങ്കിലും സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.