Wednesday, May 15, 2024
keralaNews

സാമൂഹിക സേവനത്തിന് രാഷ്ട്രീയം നോക്കാന്‍ പാടില്ല ; ചാണ്ടി ഉമ്മന്‍.

എരുമേലി:കോവിഡ് മഹാമാരിയില്‍ നാട് മുഴുവനും ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക സേവനത്തിന് രാഷ്ട്രീയം നോക്കാന്‍ പാടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ പറഞ്ഞു. എരുമേലി കൊരട്ടിയില്‍ സംസ്ഥാന പാതയോരത്ത് റോഡ് പൂറംമ്പോക്കില്‍ പടുത വിരിച്ച ഷെഡില്‍ കിടക്കുന്ന അബ്ദുള്‍ സലാമിന് യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ സഹായം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ജോലിക്കൊന്നും പോകാന്‍ കഴിയാതെയും-സ്വന്തമായി സ്ഥലമോ -വീടോ ഇല്ലാതെ ദുരിതത്തിലായ കളപ്പുരയ്ക്കല്‍ അബ്ദുള്‍ സലാം / ലൈല ദമ്പതികളുടെ വാര്‍ത്ത കേരള ബ്രേക്കിംഗ് ന്യൂസ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസും,യൂത്ത് കോണ്‍ഗ്രസും നിരവധി സഹായങ്ങളാണ് നല്‍കുന്നത്.മൊബൈല്‍ ഫോണുകള്‍, ഭക്ഷ്യ ധാന്യ കിറ്റുകള്‍ എല്ലാം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അബ്ദുള്‍ സലാമിന്റെ ദുരിതങ്ങളും -വിഷമങ്ങളും അറിയാന്‍ ചാണ്ടി ഉമ്മന്‍ നേരിട്ട് എത്തിയതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് സുരക്ഷിതമായി കിടന്നുറങ്ങാനുള്ള സൗകര്യം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം,കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, ലിസി സജി,സുനില്‍ മണ്ണില്‍,പ്രകാശ് പള്ളിക്കൂടം,കോണ്‍ഗ്രസ് നേതാക്കളായ റോയ് കപ്പിലുമാക്കല്‍,റ്റി വി ജോസഫ്,പ്രകാശ് പുളിക്കന്‍,ബിനു മറ്റക്കര,പിജെ ജോണ്‍സണ്‍, ഫസീം ചുടുകാട്ടില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.