Friday, April 26, 2024
educationkeralaLocal NewsNews

ആദ്യമായി കളിച്ചു;പരിചമുട്ടിൽ അവർ ഒന്നാമതെത്തി

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന 33 മത് കോട്ടയം ജില്ല  റവന്യൂ ജില്ലാ കലോത്സവത്തിൽ ആദ്യമായി പങ്കെടുത്ത് കളിച്ച് വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് വാഴപ്പള്ളി സെൻ തെരാസസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ.ക്രിസ്തുവിന്റെ ജീവിത കഥയും ത്യാഗവും നിറഞ്ഞ സംഭവമാണ് ഇവർ അവതരിപ്പിച്ച്  ഫസ്റ്റ് എ ഗ്രേഡ് നേടിയത്.പ്ലസ് വണിൽ പഠിക്കുന്ന എട്ടുപേരേയും സുനിൽ ആശാനും സംഘവുമാണ് പഠിപ്പിച്ചത്.ഗ്ലാനി,റൂബൻ,റജിൻ,ഷോൺ, മേഘൽ,ആരോൺ,റ്റോം,സ്റ്റാവിൻ എന്നിവരാണ് പരിചമുട്ടിൽ അരങ്ങിൽ തിളങ്ങിയത്.