Tuesday, May 7, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഏഴ് ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി.പാലക്കാട് 39 ത്ഥഇ വരെയും,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍,കോട്ടയം,ആലപ്പുഴ,കൊല്ലം ജില്ലകളില്‍ 37ത്ഥഇ വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.സാധാരണ നിലയില്‍ നിന്ന് 2ത്ഥഇ മുതല്‍ 4ത്ഥഇ വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാത സൂര്യതപ സാധ്യത നിലനില്‍ക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി.
അതേസമയം സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനല്‍ മഴയ്ക്കുള്ള സാധ്യത.ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.