Tuesday, April 30, 2024
keralaNewsObituary

ആദ്യകാല വനിതാ ഫുട്‌ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ നിര്യാതയായി

 

ആദ്യകാല വനിതാ ഫുട്‌ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ(52) നിര്യാതയായി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ നടക്കാവ് ജി വി എച്ച് എസ് എസ് സ്‌കൂളിലെ ഫുട്ബോള്‍ പരിശീലകയായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച 11.30 മണിക്ക് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാ മസ്ജിദില്‍. കാന്‍സര്‍ ബാധിതയായിരുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന കാലത്താണ് ഫൗസിയ ഫുട്ബോള്‍ താരമായി മാറിയത്.

2013ല്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ആദ്യമായി പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരയിനമാക്കിയതിനു പിന്നില്‍ ഫൗസിയയാണ് പ്രവര്‍ത്തിച്ചത്. ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിട്ടുണ്ട്. അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയാണ്. 2002 മുതല്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ കരാറടിസ്ഥാനത്തില്‍ കോച്ചായി പ്രവര്‍ത്തനം തുടങ്ങി. 2003ല്‍ നടക്കാവ് സ്‌കൂളിലെ പരിശീലകയായി മാറി. ആദ്യ വര്‍ഷം തന്നെ സംസ്ഥാന ടീമിലേക്ക് നാലു പേരെ ഫൗസിയ സംഭാവനയായി നല്‍കി. കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരെ വളര്‍ത്തിയെടുക്കുന്ന, ‘കേരളത്തിന്റെ ഫുട്ബോള്‍ ഫാക്ടറി’ എന്ന ബഹുമതി നടക്കാവ് സ്‌കൂളിനു നേടിക്കൊടുത്തത് ഫൗസിയയാണ്.
മ്പ