Sunday, May 5, 2024
keralaNews

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് സുഖമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടുദിവസമായി പനി പിടിപെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.അടുത്തിടെ എന്റെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോവണമെന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ അഭ്യര്‍ഥിച്ചു. രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ യെദിയൂരപ്പയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ അദ്ദേഹത്തെ ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.