Sunday, May 5, 2024
Local NewsNews

‘ ആംബുലന്‍സ് ‘ എരുമേലി ആശുപത്രിക്ക് കൈമാറി

എരുമേലി: മാസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ പഞ്ചായത്ത് വക ഷെഡിലായിരുന്ന ആംബുലന്‍സ് ആരോഗ്യ വകുപ്പിന് പഞ്ചായത്ത് കൈമാറി. 2021 – 22ല്‍ ഇപ്പോഴത്തെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ മുന്‍ കൈ എടുത്ത് നല്‍കിയ ആംബുലന്‍സാണ്  വിവിധ പ്രതിസന്ധികള്‍ മറികടന്ന് ഇന്ന് ആശുപത്രിക്ക് നല്‍കിയത്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അനാസ്ഥ നല്ല കാര്യമല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ശുഭേഷ് സുധാകരന്‍ പറഞ്ഞു. എരുമേലി പഞ്ചായത്തില്‍ മാത്രമാണ് ഇത്തരത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ കൂട്ടായ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായാണ് ആംബുലന്‍സ് സര്‍വീസ് പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എരുമേലി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് , പഞ്ചായത്ത് വിവിധ വികസന സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ലിസി സജി, മറിയാമ്മ ജോസഫ് , നാസര്‍ പനച്ചി, അനുശ്രീ സാബു , എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസര്‍ ഡോ. റിക്‌സണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, പരിസ്ഥിതി പ്രവര്‍ത്തകനായ രവീന്ദ്രന്‍ എരുമേലി, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും , ബാലസഭ അംഗങ്ങളും പങ്കെടുത്തു.