Thursday, May 16, 2024
keralaNews

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍ തോമസ്.

കൊല്ലം : വിദേശത്തുള്ള സുഹൃത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന്് നിഖില്‍ തോമസ്.കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്താല്‍ പ്രശ്‌നമില്ലെന്നും അറിയിച്ചു. മുന്‍ എസ്എഫ്‌ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റിനായി മുന്‍ എസ്എഫ്‌ഐ നേതാവിനു നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി.