Friday, April 19, 2024
keralaNews

കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19.

1184 പേര്‍ക്ക് കേരളത്തില്‍ ഇന്ന് കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഏഴ് പേരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത്.
956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.തിരുവനന്തപുരം 200, മലപ്പുറം 255, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, തൃശ്ശൂര്‍ 40, കോട്ടയം 40, കൊല്ലം 41, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് രോഗബാധിതരുടെ കണക്ക്

Leave a Reply