Sunday, May 5, 2024
keralaLocal NewsNews

അയ്യപ്പഭക്തരുടെ കണ്ണുനീരിന് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും: കുമ്മനം

ദേവസ്വം മന്ത്രിയുടെ പ്രസ്താവന അയ്യപ്പഭക്തരോടുള്ള വെല്ലുവിളി …..

അയ്യപ്പഭക്തിയെ നിയമപരമായും സംഘടനാപരമായും നേരിടും ……

എരുമേലിയിലെ ചൂഷണം തടയാന്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടാകണം  …..

എരുമേലിയില്‍ മലിനജനത്തില്‍ ഭക്ഷണം നല്‍കിയ കടക്കാര്‍ക്കെതിരെ നടപടി  സ്വീകരിക്കണം ….

സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ ഗുരുതരമായി വീഴ്ചവരുത്തിയ മന്ത്രി അയ്യപ്പഭക്തരുടെ മാപ്പ് പറയണം ….

എരുമേലി: ശബരിമലയില്‍ അടക്കം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഉണ്ടായ തിരക്കുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരക്കിന്റെ പേരില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അയ്യപ്പ ഭക്തരെ തടഞ്ഞിടുകയും മറ്റും ഉണ്ടാക്കിയ പ്രതിസന്ധികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി ശബരിമല മുതല്‍ എരുമേലി വരെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അയ്യപ്പ ഭക്തര്‍ തെറ്റുകള്‍ ചെയ്തിട്ടില്ല തെറ്റ് ചെയ്തത് ഭരണാധികാരികള്‍ മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിന് പകരം തീര്‍ത്ഥാടകരുടെ എണ്ണ കൂടുതലാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്ന് പറയുന്നതാണ് ഗുരുതരമായ തെറ്റ് എന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം മന്ത്രിക്കും – സര്‍ക്കാര്‍ അടക്കമുള്ള ഭരണാധികാരികള്‍ക്കാണ് വീഴ്ച സംഭവിച്ചത്. പതിനെട്ടാം പടിയില്‍ 100 പേരെ കയറ്റിയാല്‍ പ്രശ്‌നങ്ങള്‍ തീരും എന്നാല്‍ അതിന് ശ്രമിക്കുന്നില്ല. ഇതിന് പരിചയമുള്ള കേന്ദ്രസേനയെ വിളിക്കണം. ഇക്കാര്യം അവര്‍ മുമ്പ് തെളിയിച്ചതുമാണ് . പോലീസില്‍ തന്നെ ഇതിന് പരിശീലനം ലഭിച്ചവരുണ്ട്. ഇത് പ്രയോജനപ്പെടുത്താതെയാണ് സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിയതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമ്മതിക്കുമ്പോള്‍, കൂടുതല്‍ വരുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു .ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ദേവസ്വം മന്ത്രി കുറ്റം ഏറ്റുപറഞ്ഞ് അയ്യപ്പഭക്തരുടെ മാപ്പ് പറയണമെന്നും , അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പറഞ്ഞ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരോട് അല്പം എങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണ് വേണ്ടത് ദേവസ്വം ബോര്‍ഡിന്റെ അവഗണനയുടേയും മറ്റ് ഏജന്‍സികളുടെ ചൂഷണത്തിന്റെയും ഇടയില്‍ നെഞ്ചുരുകിയാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ പാര്‍ക്കിംഗിനും , ശുചിമുറി സൗകര്യത്തിനും , പേട്ട തുള്ളലിനും വരെ അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തില്‍ എങ്കിലും പോലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് വക ശൗചാലയത്തില്‍ നിന്നും മലിന ജലം എടുത്ത് അയ്യപ്പഭക്തര്‍ക്ക് ചായ – കാപ്പി അടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് അന്നദാനം നല്‍കിയിരുന്ന സേവ സമാജം അടക്കമുള്ള അയ്യപ്പഭക്ത സംഘടനകള്‍ക്ക് അന്നദാനം വിതരണം ചെയ്യുന്നതിനുള്ള അനുവാദം നല്‍കാത്തതിനു പിന്നിലും വലിയ ചൂഷണത്തിന്റെ വഴിയൊരുക്കുകയാണ് ഒരുങ്ങുന്നത് . ഒന്നുകില്‍ എരുമേലിയില്‍ എത്തുന്ന എല്ലാ അയ്യപ്പഭക്തര്‍ക്കും ദേവസ്വം ബോര്‍ഡ് അന്നദാനം നല്‍കണം , അല്ലാത്തപക്ഷം അതിനു തയ്യാറുള്ള സന്നദ്ധ സംഘടനകള്‍ക്കും അന്നദാനം നല്‍കാനുള്ള അനുവാദം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തര്‍ക്ക് വിരി വെക്കാനുള്ള ഷല്‍ട്ടറുകള്‍ പൊളിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതും കുളമായി കിടക്കുകയാണ്. ശബരിമല തീര്‍ത്ഥാടന എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ കണ്ണുനീരിന് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും എന്നും കുമ്മനം
രാജശേഖരന്‍ മുന്നറിയിപ്പ് നല്‍കി. ദേവസ്വം ബോര്‍ഡിന്റെയും – സര്‍ക്കാറിന്റെയും അവഗണിക്കെതിരെ നിയമാനുസൃതമായി കോടതിയെ സമീപിക്കുവാനും , മാതൃകാപാരമായ സമരപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ജി രാമന്‍ നായര്‍ , ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ബിജെപി ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ കെ ആര്‍ സോജി, സംസ്ഥാന സമിതി അംഗം വി സി അജികുമാര്‍ എന്നിവരും പങ്കെടുത്തു .