Thursday, May 2, 2024
keralaLocal NewsNews

എരുമേലിയിലെ ചൂഷണത്തിന് ശക്തമായ നടപടി വേണം: ഹൈന്ദവ സംഘടനകള്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നത് നിര്‍ബാധം തുടരുന്ന സാഹ ചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എരുമേലിയില്‍ ചേര്‍ന്ന വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. ശബരിമല, പമ്പ, നിലയ്ക്കല്‍ , എരുമേലി എന്നീ തീര്‍ത്ഥാടകരുടെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. പേട്ട തുള്ളല്‍ പാതയിലെ വാഹന ഗതാഗതം, അഞ്ച് കോടി മുടക്കി നിര്‍മ്മിച്ച കുറുവാമൂഴി -എരുമേലി – കരിമ്പിന്‍തോട് ബൈപാസ് വഴി വാഹനങ്ങള്‍ കടത്തിവിടാതിരിക്കുക, ചില സ്വകാര്യ സ്റ്റേഡിയത്തില്‍ പേട്ട തുള്ളല്‍ സാധങ്ങളുടെ പേരില്‍ നടന്ന കൊള്ള, ശൗചാലയത്തില്‍ നിന്നുള്ള മലിന ജലത്തില്‍ അയ്യപ്പഭക്തര്‍ക്ക് ചായയും , കാപ്പിയും – നാരങ്ങാ വെള്ളവും നല്‍കിയത്,പാര്‍ക്കിംഗ് ചാര്‍ജ് അടക്കം നിരവധി ചൂഷണമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡും – സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും സംഘടന പ്രതിനിധികള്‍ പറഞ്ഞു . എരുമേലിയില്‍ കൂടിയ യോഗത്തില്‍ ഹിന്ദു ഐക്യവ സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു, രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹ കാര്യവാഹ് പ്രസാദ് ബാബു, പ്രാന്തീയ ഗോ സേവ സംയോജക് കെ. കൃഷ്ണന്‍ കുട്ടി, പ്രാന്തീയ സേവ പ്രമുഖ് എം സി വത്സന്‍ , ശബരിമല അയ്യപ്പ സേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, വിഭാഗ് സേവ പ്രമുഖ് ആര്‍. രാജേഷ് , ബാലഗോകുലം ജില്ല ഭഗിനി പ്രമുഖ് ശ്രീകല പ്രമോദ് എന്നിവരടക്കം നിരവധി പേര്‍ പങ്കെടുത്തു.