Saturday, May 18, 2024
keralaNews

ഷബ്‌നയുടെ മരണം ഭര്‍തൃമാതാവ് അറസ്റ്റില്‍

ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട്ടെ ലോഡ്ജില്‍ നിന്ന് നബീസയാണ് അറസ്റ്റിലായത്. ഷബ്നയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇവര്‍. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.ഷബ്‌നയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്‌നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.