Tuesday, May 14, 2024
keralaNews

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ പ്രദീപിന്റെ കുടുംബത്തിന് ധനസഹായം.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ പ്രദീപിന്റെ കുടുംബത്തിന് ധനസഹായം. അഞ്ചുലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കും. അച്ഛന്റെ ചികില്‍സയ്ക്ക് 3 ലക്ഷം രൂപ കൂടി നല്‍കും. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടര്‍ തകര്‍ന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അടക്കം 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.