Sunday, May 5, 2024
keralaNews

അമ്മൂമ്മയും പേരക്കുട്ടിയും കിണറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ കിഴുപ്പള്ളിക്കരയില്‍ അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അംബിക (55),ആദിഷ് (07) എന്നിവരാണ് മരിച്ചത്. കുട്ടിയുമായി അമ്മൂമ്മ കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസ് നിഗമനം.ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ആദിഷിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിഷ് കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്‌നമങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.