Sunday, May 12, 2024
EntertainmentindiakeralaNews

തെന്നിന്ത്യന്‍ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ

ചെന്നൈ :ചെന്നൈ മഹാബലിപുരത്ത് വച്ചാണ്  നാളെ വിവാഹം നടക്കുക.
വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിനാണ് നല്‍കിയിരിക്കുന്നത്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 150 അതിഥികളെ അനുവദിക്കാനാകില്ല എന്ന് അധികൃതര്‍ അറിയിച്ചതോടെ ചടങ്ങ് മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു.വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി സേവ് ദി ഡേറ്റ് കാര്‍ഡും കഴിഞ്ഞ ദിവസം പുറത്തിറിങ്ങിയുരുന്ന്. മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.