Sunday, May 5, 2024
indiaNews

അമ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്ന അച്ഛനെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

മൈസൂരു: അമ്മയെ ശാരീരികമായി സ്ഥിരമായി ഉപദ്രവിച്ചിരുന്ന അച്ഛനെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ ബൃന്ദാവന്‍ ലേഔട്ട് ഒന്നാംസ്റ്റേജില്‍ തിങ്കളാഴ്ചയാണ് സംഭവം.റിയല്‍എസ്റ്റേറ്റ് ഏജന്റായ ബൃന്ദാവന്‍ ലേഔട്ട് ഏഴാം ക്രോസ്നിവാസി സമ്പത്ത് കുമാര്‍ (60) ആണ് കൊല്ലപ്പെട്ടത്. ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന 16 വയസ്സുകാരനായ മകനാണ് കൃത്യം നടത്തിയത്. റിയല്‍എസ്റ്റേറ്റിനുപുറമേ ചന്ദനത്തിരിയുടെ വ്യാപാരവും നടത്തിയിരുന്ന സമ്പത്ത് കുമാര്‍ സ്വകാര്യസ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു താമസം.തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ വീട്ടിലെത്തിയ അക്രമി ഇരുമ്പുവടി ഉപയോഗിച്ച് സമ്പത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.തലയ്ക്കടിയേറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകനാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു.