Friday, May 10, 2024
EntertainmentkeralaNews

“അമ്മ’യുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മാലാ പാര്‍വ്വതി.

അമ്മ’യുടെ തീരുമാനം അംഗീകരിക്കില്ലെന്ന് നടി.അമ്മ ഐസിസി കമ്മിറ്റിയില്‍ നിന്ന് രാജി വച്ച തീരുമാനത്തില്‍ വ്യക്തത വരുത്തി മാലാ പാര്‍വ്വതി.
യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടതാണെന്നു മാലാ പാര്‍വതി ആവശ്യപ്പെട്ടു.വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാന്‍ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ഐസിസി) ഉത്തരവാദിത്വം ഉണ്ട്. നിലവില്‍ എടുത്തത് അച്ചടക്ക നടപടി ആവില്ല. ഇത്തരത്തില്‍ ഐസിസിയില്‍ തുടരനാകില്ലെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കി.ഐസിസിയില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അമ്മ പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതില്‍ പിന്നെയാണ് തീരുമാനം. വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസില്‍ നല്‍കിയിരുന്നത്. മാറി നില്‍ക്കാന്‍ അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പ്രസ് റിലീസില്‍ ഇല്ല. എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാര്‍ശ അംഗീകരിക്കും എന്നാണ് കരുതിയിരുന്നത്. വിജയ് ബാബുവിന്റെ രാജി അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കില്‍ രാജി വയ്ക്കില്ലയിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഐസിസി പറഞ്ഞത് പ്രകാരമല്ലേ വിജയ് ബാബു മാറി നില്‍ക്കുന്നത് എന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചോദിച്ചത്. എന്നാല്‍ പ്രസ് റിലീസില്‍ പറയുന്ന കാര്യം സമൂഹത്തിന് ശരിയായ സന്ദേശം നല്‍കില്ല. ഇത് ലോകേഷനില്‍ നടന്ന കാര്യമല്ല, സംഘടനയില്‍ ഉള്ള കാര്യം അല്ല എന്നീ വാദങ്ങളാണ് അമ്മ ഉന്നയിച്ചത്. പരാതി പരിഹാര സെല്‍ വയ്ക്കേണ്ട കാര്യം അമ്മയ്ക്ക് ഇല്ല. പക്ഷേ ഐസിസിയില്‍ വച്ചാല്‍ നിദ്ദേശിച്ച നടപടി ക്രമങ്ങള്‍ പാലിക്കണം. ഐ സി സി സ്വയംഭരണ സംവിധാനമാകണം. അങ്ങനെ അല്ലാത്തത് ആണ് പ്രശ്‌നം എന്നും മാലാ പാര്‍വ്വതി പറഞ്ഞു. രാജി വയ്ക്കരുതെന്ന് സുധീര്‍ കരമന ആവശ്യപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.