Saturday, May 4, 2024
EntertainmentkeralaNews

അമ്മയിൽ നിന്നും ശ്വേതാമേനോനും കുക്കു പരമേശ്വരൻ രാജിവച്ചു

തിരുവനന്തപുരം : വിജയ് ബാബുവിനെതിരായ പീഡന പരാതിയിൽ താര  സംഘടനയായ  അമ്മ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്  വനിതാ അംഗങ്ങളുടെ രാജി തുടരുന്നു.
ഇന്നലെ വനിതാ  അംഗമായ മാലാ പാർവ്വതി  രാജി വെച്ചതിനു തൊട്ടുപിന്നാലെയാണ്  ഇന്ന്  കുക്കു പരമേശ്വരനും,  ശ്വേതാമേനോനും രാജിവച്ചത് .
എന്നാൽ പീഡന പരാതിയെതുടർന്ന്  സംഘടനയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  വിജയ് ബാബു നൽകിയ കത്ത് അമ്മ അംഗീകരിക്കുകയും – ഇതേതുടർന്ന് വിജയ് ബാബുവിനെതിരെ  നടപടിയെടുക്കാൻ വൈകുകയായിരുന്നു .
ഇതിൽ പ്രതിഷേധിച്ചാണ് വനിത അംഗങ്ങളുടെ രാജി. മലയാളസിനിമയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി വകുപ്പ് മന്ത്രിക്ക്  കത്ത് നൽകിയിരുന്നു .
വിജയ് ബാബുവിനെതിരെ  നടപടിയെടുക്കില്ലെന്ന് സൂചന നൽകി മണിയൻപിള്ളരാജു ഇന്നലെ രംഗത്തുവന്നിരുന്നു .
താരസംഘടനയായ അമ്മയിലെ അംഗമായ വിജയ് ബാബുവിനെതിരെ പീഡന പരാതിയിൽ നടപടിയെടുക്കാത്തത് വിവാദമാകുകയാണ് .