Wednesday, May 8, 2024
keralaNewspolitics

ഇടത് മുന്നണിയിലേക്ക് ജോസ് കെ.മാണി പോയത് താത്കാലികാടിസ്ഥാനത്തില്‍…

പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും യു.ഡി.എഫിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ. യു.ഡി.എഫിലേക്ക് പോകാന്‍ തയ്യാറാണെന്നും എന്നാല്‍, അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍.ഡി.എ. മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും അതിനാല്‍ ഏത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.അതേസമയം ഇടത് മുന്നണിയിലേക്ക് ജോസ് കെ.മാണി പോയത് താത്കാലികാടിസ്ഥാനത്തില്‍ എല്‍.ഡി.എഫിനും ജോസ് വിഭാഗത്തിനും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. , ജോസിന് എത്രനാള്‍ സ്വന്തം അണികളെയും നേതാക്കളെയും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് കണ്ടറിയണം. അവര്‍ ജോസ് വിഭാഗത്തിലെ വലിയൊരു വിഭാഗം ആളുകളും യു.ഡി.എഫ്.മാനസികാവസ്ഥ ഉള്ളവരാണ്.താമസിയാതെ യു.ഡി.എഫിലേക്ക് തിരികെ പോകും. ചിലപ്പോള്‍ അധികം താമസിക്കാതെ തന്നെ ജോസ് കെ. മാണി യു.ഡി.എഫിലെത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.