Sunday, May 12, 2024
keralaNews

സ്‌കൂളിന്റെ ശുചിമുറി വൃത്തിയാക്കുന്നതിനിടെ ബോബുകള്‍ കണ്ടെത്തി.

കണ്ണൂര്‍: സ്‌കൂളിന്റെ ശുചിമുറി വൃത്തിയാക്കുന്നതിനിടെ നാടന്‍ ബോബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്‌കൂള്‍ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.              സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബക്കറ്റില്‍ ഉമിക്കരിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. പിന്നീട് പന്തികേട് തോന്നിയ അധ്യാപകന്‍ ഉടന്‍ തന്നെ ആറളം പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയത്.