Tuesday, May 14, 2024
keralaNews

മലനാട് ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ കോവിഡ് കരുതൽ സ്പർശം തുലാപ്പള്ളിയിലും.

തുലാപ്പള്ളി: മലനാട് ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് ദുരിതബാധിതരെ സഹായിക്കുന്നതിനായി തുലാപ്പള്ളിയിലെ 6, 7, 8 വാർഡുകളിലായി 500ൽ പരം പായ്കറ്റ് പാലും ബ്രെഡും വിതരണം ചെയ്തു.    തുലാപ്പള്ളി മാർത്തോമ്മാശ്ലീഹാ ദൈവാലയത്തിൽ വച്ച് നടന്ന വിതരണ ഉത്ഘാടനം ആറാം വാർഡ് മെമ്പർ സിബി അഴകത്തിൻ്റെ നേതൃത്വത്തിൽ  ഫാദർ .പീറ്റർ മേസ്തിരിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.വാർഡുമെമ്പർമാരായ റിൻസിപുല്ലാന്നിമണ്ണിൽ, ശ്യാം മോഹൻ മോട്ടി എന്നിവർ പങ്കെടുത്തു. നാടു മുഴുവൻ മഹാവ്യാധിയിൽ ദുരിതമനുഭവിക്കുമ്പോൾ ദുരിതബാധിതരെ സഹായിക്കുന്നതിനായി എം ഡി എസ്  നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ കേരളക്കരമുഴുവൻ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. എം ഡി എസ്  നടത്തുന്ന ഈ സഹായ സേവന പ്രവർത്തനങ്ങൾ വളരെയധികം ശ്ലാഘനീയമാണെന്നും ഇതിന് നേതൃത്വം നൽകുന്ന തോമസ് മറ്റമുണ്ടയിൽ അച്ചനും  എം ഡി എസ്  പ്രവർത്തകർക്കും തുലാപ്പള്ളിയുടെ നന്ദിയും സ്നേഹവും അറിയിക്കുന്നതായി ആശംസകളർപ്പിച്ച ജിനോഷ് വേങ്ങത്താനം പറഞ്ഞു.