Tuesday, May 7, 2024
indiaNewsworld

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ മുന്നേറ്റം കാബുളിനോട് അടുക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ മുന്നേറ്റം തലസ്ഥാനമായ കാബുളിനോട് അടുക്കുന്നു. തലസ്ഥാനത്തിന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നി ഭീകരര്‍ പിടിച്ചെടുത്തതായി താലിബാന്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ താലിബാന് മുന്നില്‍ വീഴുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്.കാബുള്‍ കാണ്ഡഹാര്‍ ഹൈവേയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളും ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ ഭീകരര്‍ കീഴടക്കിയതായി പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ നാസിര്‍ അഹ്‌മദ് ഫഖിരി പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗസ്‌നി നഗരം പിടിച്ചെടുത്ത കാര്യം സമൂഹമാധ്യമം വഴി താലിബാനും പ്രഖ്യാപിച്ചിട്ടുണ്ട്.യുഎസ് സൈന്യം പൂര്‍ണമായും പിന്‍മാറിയതിനു പിന്നാലെ മേയിലാണ് അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷം കനത്തത്. ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായതു അഫ്ഗാന്‍ സേനയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.ബുധനാഴ്ച കാണ്ഡഹാറിലെ ജയില്‍ തകര്‍ത്ത ഭീകരര്‍ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.തടവിലുള്ള ഭീകരരെ മോചിപ്പിച്ച് അവരെ ഉയര്‍ന്ന റാങ്കുകളില്‍ ചുമതലയേല്‍പിക്കുന്നതും താലിബാന്‍ തുടരുകയാണ്.