Friday, May 17, 2024
keralaNews

മറ്റന്നാള്‍ മുതല്‍ കെഎസ്ആര്‍ടിസി ഉണ്ടാകില്ല; ആവശ്യ സര്‍വ്വീസുകള്‍ മാത്രം.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് എട്ടിന് രാവിലെ ആറ് മണി മുതല്‍ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.ഈ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും വശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകും. പാല്‍ വിതരണം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ടാകും. പ്രവര്‍ത്തന സമയവും മറ്റ് നിര്‍ദ്ദേശങ്ങളും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് വൈകിട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും.