Saturday, May 11, 2024
keralaNews

ഇന്ന് തിരുവോണം.

എല്ലാവർക്കും ” കേരള ബ്രേക്കിംഗ് ”  ന്യൂസിന്റെ  ഓണാശംസകൾ .

ലോകത്തെ മുഴുവൻ എല്ലാ തരത്തിലും  കടുത്ത  പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കോവിഡ് മഹാമാരിക്കിടയിലും
സമ്പൽസമൃദ്ധിയുടെ – ഐശ്വര്യത്തിന്റെ –
സാഹോദര്യത്തിന്റെ
നന്മ നിറഞ്ഞ ഓണം നാം ആഘോഷിക്കുകയാണ്.
ഈ ആ ഘോഷത്തിനിടയിലും ജാഗ്രതയും – കരുതലും  നമുക്ക് വേണം.  ഐതീഹ്യവും – ചരിത്രവും
കോർത്തിണക്കുന്ന  മലയാളത്തിന്റെ ആഘോഷമായ ഈ  ഓണം എല്ലാവർക്കും ഐശ്വര്യത്തിന്റെ
നല്ല നാളുകൾ വരട്ടെയെന്ന്
ഞങ്ങളും നിങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമുദായിക സംഘടനകൾ , സന്നദ്ധ സംഘടനകൾ, സാംസ്ക്കാരിക സംഘടനകൾ, കേന്ദ്ര – സംസ്ഥാന സർക്കാർ , ത്രിതല പഞ്ചായത്തുകൾ ,
കുടുംബങ്ങൾ , വ്യക്തികൾ, ടാക്സി ഡ്രൈവർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ , ആരാധനാലയങ്ങൾ,  ദൃശ്യ- പത്ര – ഓൺ ലൈൻ മാദ്ധ്യമങ്ങൾ  എല്ലാം സമൂഹത്തിന്റെ
ഉയർച്ചക്കായി ജനങ്ങളുടെ പ്രവർത്തിക്കുകയും – താങ്ങും തണലുമായി ഒപ്പം നിൽക്കുകയും വേണം.
നമ്മുടെ  രാജ്യത്തെ സംരക്ഷിക്കുന്നതിനിടെയിൽ  വീര മൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാജ്ഞലികൾ നേരുന്നതി
നൊപ്പം –  അതിർത്ഥിയിൽ കഴിയുന്ന ധീരജവാൻമാർക്ക് ഓണാശംസകളും നേരുന്നു.  ശക്തമായ വികസന കാഴ്ചപ്പാടുകളും, പ്രവർത്തന പദ്ധതികളുമാണ് ഇനി നമുക്കാവശ്യം.
എല്ലാം തകർന്ന സ്ഥലത്തു നിന്നും ഇനി ഉയർന്നു വരേണ്ടതുണ്ട്. നഷ്ടപ്പെട്ട
തെല്ലാം വളരെ വേഗം തിരിച്ചു പിടിക്കണം.  ഈ പോരാട്ടത്തിന്  എല്ലാവർക്കുമൊപ്പം  ഞങ്ങളും ഉണ്ടാകും.  ഒരിക്കൽ കൂടി എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ നേരുന്നു .