Wednesday, May 15, 2024
keralaNews

രണ്ടാംഘട്ട പോളിങ് ;അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് സമാപനം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനം…

രണ്ടാംഘട്ട പോളിങ് നടക്കുന്ന മധ്യകേരളത്തിലെ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് സമാപനം.കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്,വയനാട് ജില്ലകളിലെ 8116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോവിഡ് കണക്കിലെടുത്ത് കലാശക്കൊട്ടിന് നിയന്ത്രണമുണ്ടായിരുന്നു.അഞ്ചുജില്ലകളിലും നേതാക്കളും സ്ഥാനാര്‍ഥികളും വാഹനജാഥകള്‍ നടത്തി പ്രചാരണം കൊഴുപ്പിച്ചു. ചിലയിടങ്ങളില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ആളുകള്‍ കൂട്ടം ചേരുകയും ചെറു പ്രകടനങ്ങള്‍ നടക്കുകയും ചെയ്തു. നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടിന് തുടങ്ങും.അഞ്ചുജില്ലകളിലേക്കായി 96 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.കോട്ടയം അതിരമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോസമ്മ സോണിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കോട്ടയം ജില്ലാപഞ്ചായത്ത് അതിരമ്പുഴ ഡിവിഷന്‍ സ്ഥാനാര്‍ഥിയാണ്.