Tuesday, April 30, 2024
Local NewsNews

എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

ദേവസ്വത്തിന്റെ ഭൂമിയെന്ന് പാരാതി 

എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മാണം ;
ദേവസ്വം ബോര്‍ഡ് സ്റ്റോപ്പ് നല്‍കിയിരുന്നു 

എരുമേലി പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു           

എരുമേലി ഓഫീസ് നിര്‍മ്മാണം കോടതിയെ സമീപിക്കും : റവന്യൂ വകുപ്പ്     

എരുമേലി: എരുമേലി പശ്ചിമ ദേവസ്വത്തിന്റെ ഭൂമിയാണെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ് . മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശി അമ്പാടിപുരയിടം വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ . എം നല്‍കിയ വിവരാവകാശ അപേക്ഷയില്‍, എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതടക്കം – ടൗണിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലവും എരുമേലി പശ്ചിമ ദേവസ്വം ഭൂമിയാണെന്ന് നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി
ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.                                                                               

 

WP(c) No. 34141 of 2023  നമ്പറായി നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. എരുമേലി റസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്ന ഒരു ഏക്കര്‍ ഭൂമിയില്‍, 10 സെന്റ് സ്ഥലമാണ് എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിനായി റവന്യൂ വകുപ്പ് ഏറ്റെടുത്തത്. ഇത് കൂടാതെ എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള 13.5 സെന്റ് സ്ഥലവും ദിവസം ഭൂമിയാണെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, സോഫി തോമസ് എന്നിവ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി .ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി, കോട്ടയം ജില്ലാ കളക്ടര്‍,എരുമേലി വില്ലേജ് ഓഫീസര്‍ ,ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം ഓഫീസ്, ദേവസ്വം മുണ്ടക്കയം അസിസ്റ്റന്റ് കമ്മീഷണര്‍ , എരുമേലി ദേവസ്വം ഓഫീസര്‍ , എരുമേലി ഗ്രാമ പഞ്ചായത്ത്, കെ വി സെബാസ്റ്റ്യന്‍ കാവാലം, എരുമേലി ജയ്‌മോന്‍ മങ്ങാട്ട് എന്നിവര്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട് . 45 ലക്ഷം രൂപ ചെലവഴിച്ച് 1300 സ്‌ക്വയര്‍ ഫീറ്റില്‍ എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുന്നത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കേറ്റുമാരായ കൃഷ്ണരാജ് , സോണി എന്നിവരാണ് ഹൈക്കോടതിയില്‍ ഹാജരായിരിക്കുന്നത് .

എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മാണം ;
ദേവസ്വം ബോര്‍ഡ് സ്റ്റോപ്പ് നല്‍കിയിരുന്നു ….                                              ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട രേഖകള്‍ വില്ലേജ് ഓഫീസ് നല്‍കിയില്ല

എരുമേലി: എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട രേഖ എരുമേലി വില്ലേജ് ഓഫീസ് നല്‍കിയില്ലെന്ന് ദേവസം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്ന സ്ഥലം എരുമേലി പശ്ചിമ ദേവസ്വം ഭൂമിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് നിയമപരമായ മറുപടി ലഭിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് എരുമേലി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കൃത്യമായി മറുപടി നല്‍കാന്‍ റവന്യൂ വകുപ്പ് കൂട്ടാക്കിയില്ല എന്നും അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് മുണ്ടക്കയം അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും റവന്യൂ വകുപ്പ് വില്ലേജ് ഓഫീസ് നിര്‍മ്മാണം തുടരുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. എരുമേലി ദേവസ്വം അധികൃതര്‍ സ്ഥലത്തെത്തി ഇത് സംബന്ധിച്ച് നേരിട്ട് വിവരങ്ങള്‍ നല്‍കിയിട്ടും വില്ലേജ് ഓഫീസ് നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ തയ്യാറായില്ലെന്നും – നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന വാദവുമായി റവന്യൂ വകുപ്പ് പ്രതികരിക്കുകയായിരുന്നും അധികൃതര്‍ പറഞ്ഞു .

എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മാണം:                                                             എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മാണമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു .

എരുമേലി പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു                                  എരുമേലി: എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിനും , ടൗണിലെ മറ്റൊരു കടയുടെ നിര്‍മ്മാണത്തിനും പഞ്ചായത്ത് കഴിഞ്ഞദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതായും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു .

എരുമേലി ഓഫീസ് നിര്‍മ്മാണം കോടതിയെ സമീപിക്കും : റവന്യൂ വകുപ്പ്      എരുമേലി: എരുമേലി തെക്ക് വില്ലേജ് ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ , ഭൂമി റവന്യൂ വകുപ്പിന്റേതാണെന്ന് രേഖകളുമായി കോടതിയെ സമീപിക്കുമെന്ന് എരുമേലി വില്ലേജ് ഓഫീസ് അധികൃതര്‍ പറഞ്ഞു.