Saturday, May 11, 2024
keralaNews

എരുമേലിയില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ എത്തിയപ്പോള്‍ പോളിംഗ് ബൂത്ത് അടച്ചു.

എരുമേലി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡായ കിഴക്കേകര 2-ാം നമ്പര്‍ തരകനാട്ട് എല്‍ പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. 5.17ന് വോട്ട് ചെയ്യാനായി രണ്ട് വോട്ടര്‍മാര്‍ എത്തിയപ്പോള്‍ പോളിംഗ് ബൂത്ത് അടച്ചതായി പ്രിസൈഡിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു.എന്നാല്‍ പോളിംഗ് ബൂത്തില്‍ ഉണ്ടായിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോട് പോലും ആലോചിക്കാതെയാണ് പോളിംഗ് ബൂത്ത് അടച്ചത്.വോട്ടര്‍മാര്‍ വോട്ടിംഗ് സമയം ആറുമണി വരെ ഉണ്ടെന്ന് അറിയിച്ചതോടെയാണ് സംഭവം ബൂത്ത് ഏജന്റുന്മാര്‍ പോലും അറിയുന്നത്.

ഇതോടെ സംഭവം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി.എന്നാല്‍ ഇതേസമയം ഈ സ്‌കൂളില്‍ തൊട്ട് അടുത്ത ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടെയെടുപ്പ് നടയ്ക്കുകയായിരുന്നു.പോളിംഗ് ബൂത്ത് അടയ്ക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും പ്രിസൈഡിംഗ് ഓഫീസര്‍ നല്കിയില്ലയെന്നും ബൂത്ത് ഏജന്റുന്മാര്‍ പറഞ്ഞു.ഇതേതുടര്‍ന്ന് എരുമേലി പഞ്ചായത്ത് സെക്രട്ടറി ,വിലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തയെത്തി ഇവരുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരം പുതിയ വോട്ടിംഗ് മെഷീന്‍ തയ്യാറാക്കി രണ്ടു പേരെ കൊണ്ടും വോട്ട് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും റിട്ടേണിംഗ്
ഓഫീസര്‍ പറഞ്ഞു.