Sunday, May 5, 2024
indiakeralaNews

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ പോയസ് ഗാര്‍ഡന്റെ അവകാശം ഏറ്റെടുത്ത് അനന്തിരവള്‍ ദീപ ജയകുമാര്‍

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ പോയസ് ഗാര്‍ഡന്റെ അവകാശം ഏറ്റെടുത്ത് അനന്തിരവള്‍ ദീപ ജയകുമാര്‍. ചെന്നൈ ജില്ലാ ഭരണകൂടം താക്കോല്‍ കൈമാറിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ദീപ പോയസ് ഗാര്‍ഡന്‍ വസതിയിലെത്തി. ‘അമ്മായിയുടെ (ജയലളിത) അഭാവത്തില്‍ ഇതാദ്യമായാണ് ഞാന്‍ ഇവിടെ സന്ദര്‍ശിക്കുന്നത്. വീട് ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുന്നു. അമ്മായി ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്തിട്ടുണ്ട്,’ ദീപ പറഞ്ഞു. ജയലളിതയുടെ വീട്ടില്‍ താമസിക്കാനാണ് താത്പര്യമെന്നും ദീപ പറഞ്ഞു.ജയലളിതയുടെ വസതിയായ വേദനിലയം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി നിയമപരമായ അവകാശികള്‍ക്ക് വിട്ടുനല്‍കാന്‍ നവംബര്‍ 24ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വഴിയൊരുക്കിയതിനെ തുടര്‍ന്നാണ് താക്കോല്‍ ദീപയ്ക്ക് കൈമാറിയത്. ജയലളിതയുടെ സഹോദരന്റെ മകളാണ് ദീപ ജയകുമാര്‍. നേരത്തെ എഐഎഡിഎംകെ തമിഴ്‌നാടിന്റെ ഭരണത്തിലിരിക്കെ ജയലളിതയുടെ കുടുംബത്തോട് കൂടിയാലോചിക്കാതെ വീട് ഏറ്റെടുക്കുകയും കെട്ടിടം സ്മാരകമാക്കി മാറ്റുകയും ചെയ്തിരുന്നു.