Wednesday, May 8, 2024
keralaNews

അനീഷിനെ കൊന്നത് മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം പേട്ടയിലെ അനീഷിനെ കൊന്നത് മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പകയ്ക്കുകാരണം സൈമണിന്റെ മകളുമായുള്ള പ്രണയമാണ്. സൈമണ്‍ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അനീഷ് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ തെളിവുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. ആശയും മകളും അനീഷും ചേര്‍ന്ന് തലേന്ന് നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്.