Saturday, May 4, 2024
keralaNewsObituary

കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍

ഇടുക്കി ; കാണാതായ കുട്ടിയുടെ മൃതദേഹം സമീപത്തെ കുളത്തില്‍ നിന്നും കണ്ടെത്തി. ആനവിലാസത്തിനു സമീപം ശാസ്താനടയില്‍ ഇന്നലെ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തമിഴ്നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബന്ധുവിന്റെ വീട്ടില്‍ മരണവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും രാത്രിമുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാല്‍ വഴുതി കുളത്തില്‍ വീണതാകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം കുടുംബത്തിന് കൈമാറും.