Sunday, April 28, 2024
keralaNews

അനില്‍ പി നെടുമങ്ങാടിന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ ബിജു മേനോന്‍

നടന്‍ അനില്‍ പി നെടുമങ്ങാടിന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നടന്‍ ബിജു മേനോന്‍ . ‘അനില്‍ …ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും ..?”അനിലിന്റെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.അടുത്ത സുഹൃത്തായിരുന്ന സംവിധായകന്‍ സച്ചിയുടെ വിയോഗത്തിന് പിന്നാലെയാണ് അയ്യപ്പനും കോശിയിലും ഒപ്പം നിന്ന മറ്റൊരു സഹപ്രവര്‍ത്തകനെ കൂടി ബിജുവിന് നഷ്ടപ്പെടുന്നത്.അനില്‍ പി നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നില്‍ക്കുകയാണ് മലയാള സിനിമാ ലോകം. തൊടുപുഴയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ജോജു ജോര്‍ജുവിന്റെ പുതിയ ഷൂട്ടിംഗ് സൈറ്റില്‍ നിന്നും വൈകിട്ട് അഞ്ചരയോടെയാണ് അനിലിന്റെ മരണ വാര്‍ത്ത പുറത്തു വരുന്നത്.കഴിഞ്ഞ ദിവസമാണ് ചലചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം . അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകും മുന്‍പാണ് അനിലിന്റെ വേര്‍പാട്.